Spega news

2019-01-11 11:53:59

അലോക് വര്‍മ്മയ്ക്കെതിരായ ആരോപണങ്ങള്‍: ഉന്നതതലസമിതി യോഗം ഇന്ന് വൈകുന്നേരം വീണ്ടും ചേരും

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയ്ക്കെതിരായ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതലസമിതി യോഗം ഇന്ന് വൈകുന്നേരം വീണ്ടും ചേരും. കഴിഞ്ഞ ദിവസം രാത്രി പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗം തീരുമാനമാവാതെ പിരിഞ്ഞിരുന്നു.  

അതേസമയം, സി​ബി​ഐ ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തു തി​രി​ച്ചെ​ത്തി​യ അ​ലോ​ക് വ​ര്‍​മ, ഇ​ട​ക്കാ​ല ഡ​യ​റ​ക്ട​ര്‍ എം.​നാ​ഗേ​ശ്വ​ര്‍ റാ​വു​വി​ന്‍റെ മി​ക​ച്ച സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വു​ക​ളും റ​ദ്ദാ​ക്കി. അ​ലോ​ക് വ​ര്‍​മ​യു​ടെ സം​ഘ​ത്തി​ലെ 10 മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് സ്ഥാ​ന​മേ​റ്റ​യു​ട​ന്‍ നാ​ഗേ​ശ്വ​ര്‍ റാ​വു രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു സ്ഥ​ലം​മാ​റ്റി​യ​ത്. 
 
സി​ബി​ഐ​യി​ലെ ര​ണ്ടാ​മ​നും സ്പെ​ഷ​ല്‍ ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന രാ​കേ​ഷ് അ​സ്താ​ന​യ്ക്കെ​തി​രാ​യ കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്ന എ.​കെ.​ബ​സി, എം.​കെ.​സി​ന്‍​ഹ, എ.​കെ.​ശ​ര്‍​മ എ​ന്നി​വ​രും ഇ​ത്ത​ര​ത്തി​ല്‍ സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച​വ​രി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്നു. ഈ ​സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വു​ക​ളാ​ണ് അ​ലോ​ക് വ​ര്‍​മ റ​ദ്ദു ചെ​യ്ത​തത്.

സിബിഐ ഡയറക്ടര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാന മന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ്സ് നേതാവ് മല്ലിഗാര്‍ജ്ജുന്‍ ഗാര്‍ഗെ, ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായി ജസ്റ്റിസ് എ കെ സിക്രി എന്നിവരാണ് പങ്കെടുത്തിരുന്നത്.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗം തീരുമാനമാവാതെ പിരിയുകയായിരുന്നു.

ചൊ​വ്വാ​ഴ്ച​യാ​ണ് അ​ലോ​ക് വ​ര്‍​മ​യെ സു​പ്രീം കോ​ട​തി സി​ബി​ഐ ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തു തി​രി​കെ നി​യ​മി​ച്ച​ത്. അ​ലോ​ക് വ​ര്‍​മ​യെ പ​ദ​വി​ക​ളി​ല്‍​നി​ന്നു മാ​റ്റി നി​ര്‍​ബ​ന്ധി​ത അ​വ​ധി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി റ​ദ്ദു ചെ​യ്താ​യി​രു​ന്നു സു​പ്രീം കോ​ട​തി വി​ധി. 

SPEGA NEWS
S