Spega news

2019-01-11 11:53:59

ബാബരി മസ്ജിദ് ഭൂമി തർക്കക്കേസ് ഇന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പരിഗണിക്കും


ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി തർക്കക്കേസ് ഇന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുക. ഭരണഘടനാ ബെഞ്ചിന്റെ പരിഗണനാവിഷയങ്ങളും അന്തിമവാദത്തിന്റെ തിയതിയും ഇന്ന് നിശ്ചയിച്ചേക്കും. വേഗത്തിൽ വാദം കേട്ട് വിധി പറയണമെന്നാണ് കേന്ദ്രത്തിന്റെയും ഉത്തർപ്രദേശ് സർക്കാരിന്റെയും ആവശ്യം.

അയോധ്യയിലെ തര്‍ക്കഭൂമി ,മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സുന്നി വക്കഫ് ബോര്‍ഡിന്‍റെ ഉൾപ്പടെ 16 ഹര്‍ജികളാണ് കോടതിയിലുള്ളത്.

സുപ്രീംകോടതി വിധിക്ക് ശേഷം ഓര്‍ഡിനന്‍സില്‍ തീരുമാനമെടുക്കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. കേസിൽ അന്തിമവാദം എന്ന് തുടങ്ങണമെന്ന് കോടതി ഇന്ന് തന്നെ തീരുമാനിച്ചേക്കും. 

SPEGA NEWS
S