Spega news

2019-01-31 00:00:11

കാർഷിക യന്ത്രങ്ങളുടെ സ്ഥിതിവിവരം 28ന് മുൻപ് കൃഷിഭവനിൽ നൽകണം

സംസ്ഥാന കാർഷിക യന്ത്രവൽക്കരണമിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നിലവിൽ ലഭ്യമായിട്ടുളള എല്ലാ കാർഷികയന്ത്രങ്ങളുടേയും വിവരശേഖരണം നടത്തുന്നു. കാർഷികയന്ത്രങ്ങളുടെ (ട്രാക്ടർ, ടില്ലർ, നടീൽ യന്ത്രം, പമ്പുസെറ്റുകൾ, സ്‌പ്രേയറുകൾ, പുൽവെട്ടി യന്ത്രം മുതലായ എല്ലാ യന്ത്രങ്ങളും) ഉടമസ്ഥർ യന്ത്രങ്ങളുടെ സ്ഥിതിവിവരം അവരുടെ സ്ഥലത്തുളള കൃഷി ഭവനിൽ ഫെബ്രുവരി 28നു മുൻപായി രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ ഫോമിന്റെ മാതൃക കൃഷി ഭവനിൽ ലഭ്യമാണ്.

SPEGA NEWS
S