Spega news

2019-01-11 11:54:00

അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം താഴുന്നു

മുംബൈ: രൂപയുടെ മൂല്യത്തില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 22 പൈസയുടെ ഇടിവാണ് ഇന്നു ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഡോളറിനെതിരെ 70.40 എന്ന താഴ്ന്ന നിലയിലാണിപ്പോള്‍ രൂപ.

വിദേശ നിക്ഷേപം പുറത്തേക്ക് പോകുന്നത് കൂടിയതും, മറ്റ് നാണയങ്ങള്‍ക്കെതിരെ ഡോളര്‍ ശക്തിപ്രാപിക്കുന്നതുമാണ് രൂപയുടെ മൂല്യമിടിയാന്‍ കാരണമായത്. എന്നാല്‍, ക്രൂഡ് ഓയിലിന്റെ വിലയിടിവ് രൂപയുടെ മൂല്യത്തെ അധികം താഴേക്ക് പോകാതെ സഹായിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 54.35 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്.


 

SPEGA NEWS
S