Spega news

2019-01-11 11:54:00

ബാങ്കിങ് സേവനവുമായി ബന്ധപ്പെട്ട് ഓംബുഡ്‌സ്മാന് ലഭിക്കുന്ന പരാതികള്‍ വര്‍ദ്ധിക്കുന്നു

മുംബൈ: ബാങ്കിങ് ഓംബുഡ്‌സ്മാന് ലഭിക്കുന്ന പരാതികളില്‍ ഈ വര്‍ഷം വന്‍ വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം പരാതികളില്‍ 25 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായത്.ഗ്രാമങ്ങളേക്കാള്‍ നഗരങ്ങളില്‍ നിന്നും ലഭിക്കുന്ന പരാതികളുടെ എണ്ണത്തിലാണ് ഇത്തരത്തിലൊരു വര്‍ദ്ധനവുണ്ടായിരിക്കുന്നത്.

ലഭിച്ച പരാതികളില്‍ 57 ശതമാനവും ചെന്നൈ, ദില്ലി, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നിവടങ്ങളില്‍ നിന്നാണ്. എടിഎം, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ടാണ് ലഭിച്ച പരാതികളില്‍ ഏറെയും. ഇതില്‍ 97 ശതമാനം പരാതികളും ഇതിനോടകം തന്നെ പരിഹരിച്ചതായി ഓംബുഡ്‌സ്മാന്‍ അധികൃതര്‍ അറിയിച്ചു.


 

SPEGA NEWS
S