Spega news

2019-01-11 11:54:00

വാഗ്ദാനം നല്‍കി പ്രമുഖ നിര്‍മാതാവ് പീഡിപ്പിച്ചതായി യുവതിയുടെ പരാതി

കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചതായി പരാതി. പ്രമുഖ നിര്‍മാതാവിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് എറണാകുളം നോര്‍ത്ത് പോലീസില്‍ ആണ് യുവതി പരാതിപ്പെട്ടത്.

2017ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. തൃശ്ശൂര്‍ സ്വദേശിനിയായ 25 കാരിയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എണറാകുളം അസിസ്റ്റന്റ് കമ്മീഷ്ണര്‍ ലാല്‍ജി പറഞ്ഞു. ഇത് പൂര്‍ത്തിയായാലെ കൂടുതല്‍ എന്തെങ്കിലും പറയാനാകൂവെന്നും അദ്ദേഹം അറിയിച്ചു.

SPEGA NEWS
S