Spega news

2019-02-07 00:00:14

ഇഷ്ട നമ്പറിനായി മലയാളി ചെലവിട്ടത് ലക്ഷങ്ങള്‍; സിബിഐ’ കാറിന്റെ റെക്കോര്‍ഡും തകര്‍ത്തു

തിരുവനന്തപുരം: ഇഷ്ട നമ്പറിനായി മലയാളി ചെലവിട്ടത് ലക്ഷങ്ങള്‍. തിരുവനന്തപുരത്തുകാരനായ കെ എസ് ബാലഗോപാലാണ് തന്റെ പുതിയ കാറായ പോഷെ ബോക്സറിന് സികെ 1 എന്ന നമ്പര്‍ കിട്ടാന്‍ 31 ലക്ഷം മുടക്കിയത്. മൂന്ന് പേര്‍ തമ്മിലുള്ള വാശിയേറിയ മല്‍സരമാണ് തുക ഇത്രയും ഉയര്‍ത്തിയത്. ഇതോടെ വാഹന നമ്പരില്‍ ലക്ഷാധിപതിയെന്ന സ്ഥാനം ഇനി സിബിഐക്കില്ല. ലേലത്തിലൂടെ 31 ലക്ഷംരൂപയ്ക്ക് വിറ്റുപോയ സികെ 1 നാണ് ഇനി ആ സ്ഥാനം.


കേരളത്തില്‍ ഇത് റെക്കോര്‍ഡാണ്. ഇതിന് മുന്‍പുള്ള ഏറ്റവും വലിയ തുക 19 ലക്ഷത്തിന് വിറ്റുപോയ സിബി 1 എന്ന നമ്പറാണ്. വാഹന പ്രേമികള്‍ സിബിഐ കാര്‍ എന്ന് വിളിക്കുന്ന ഈ നമ്പറിന്റെ ഉടമയും ബാലഗോപാല്‍ തന്നെയാണ്.

SPEGA NEWS
S