Spega news

2019-01-11 11:54:02

ഡെല്‍ഹിയില്‍ ഒരു മാസം റിപ്പോര്‍ട്ട് ചെയ്തത് 1114 ഡെങ്കിപ്പനി കേസുകള്‍

ന്യൂഡെല്‍ഹി: ഡെങ്കിപ്പനിയില്‍ വിറച്ച് രാജ്യ തലസ്ഥാനം. ഒരുമാസത്തില്‍ ഡെല്‍ഹിയില്‍ റുിപ്പോര്‍ട്ടു ചെയ്ത്ത 1114 ഡെങ്കിപ്പനി കേസുകളാണ്. 2ദ18 ല്‍ മാത്രം 2800 കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. ഇതില്‍ 4 പേര്‍ മരിക്കുകയും ചെയ്തിരുന്നു.

ശക്തമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാലാണ് ഡെങ്കിപ്പനി വര്‍ദ്ധിക്കുന്നതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പറഞ്ഞു. വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പു വരുത്താനും ശരീരം പരമാവധി മറക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാനും ആരോഗ്യവകുപ്പ ജനങ്ങളോട് ആവശ്യപ്പെട്ടു.

സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍. ഡിസംബര്‍ മാസങ്ങളിലാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഒക്ടോബറില്‍ മാത്രം 1,114 കേസുകള്‍. നവംബറില്‍ ഇത് 1,062 ആയി.

SPEGA NEWS
S