Spega news

2019-01-11 11:54:02

കുട്ടികളിലെ ആരോഗ്യപ്രശ്‌നങ്ങളേയും വൈകല്യങ്ങളേയും തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ നല്‍കാന്‍ എല്ലാ ജില്ലകളിലും ഡിസ്ട്രിക്റ്റ് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍

തിരുവനന്തപുരം: കുട്ടികളുടെ വളര്‍ച്ചയും വികാസവുമായി സംബന്ധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളേയും വൈകല്യങ്ങളേയും കാലേകൂട്ടി തിരിച്ചറിയാനും, ഫലപ്രദമായ ചികിത്സയും സേവനങ്ങളും ലഭ്യമാക്കുന്നതിലേയ്ക്കായി എല്ലാ ജില്ലകളിലും ആര്‍.ബി.എസ്.കെ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ നൂതന സംവിധാനമാണ് ഡിസ്ട്രിക്റ്റ് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ (ഡി.ഇ.ഐ.സി), സ്‌പെഷ്യലിസ്റ്റുകളായ ശിശുരോഗ വിദഗ്ദന്‍, ദന്തല്‍ സര്‍ജന്‍, ഫിസിയോതെറാപ്പിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഓഡിയോളജിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍, ഒപ്‌റ്റോമെട്രിസ്റ്റ്, ദന്തല്‍ ഹൈജിനിസ്റ്റ് തുടങ്ങി ഓരോ ഡി.ഇ.ഐ.സി യിലും വിദഗ്ദരായ ജീവനക്കാരെ നിയമിച്ചിട്ടു ണ്ട്.
ആര്‍.ബി.എസ്.കെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം താഴെ കൊടുത്തിരിക്കുന്ന 30 അസുഖങ്ങള്‍ക്കുളള ചികിത്സയും, ആവശ്യമായ ശസ്ത്രക്രിയയും ദേശീയ ആരോഗ്യദൗത്യം വഴി സൗജന്യമാക്കിയിരിക്കുന്നു.

ജനനവൈകല്യങ്ങള്‍ (Defects at Birth)

· ന്യൂറല്‍ ട്യൂബ് ഡിഫക്ട് (Neural Tube Defect)
· ഡൗണ്‍സിന്‍ഡ്രോം (Down Syndrome) 
· മുറിച്ചുണ്ട് (Cleft lip)
· അണ്ണാക്കിലെ വിടവുകള്‍ (Palate / Cleft Palate alone)
· കാല്പാദ വൈകല്യങ്ങള്‍ - Talipes (Club foot)
· അരക്കെട്ടിനുണ്ടാകുന്ന വികാസവൈകല്യം (Developmental Pysplasia of the Hip)
· ജന്മനാലുള്ള തിമിരം (Congenital Cataract)
· ജന്മനാലുള്ള കേള്‍വിക്കുറവ് (Congenital Deafness)
· ജന്മനാലുള്ള ഹൃദ്രോഗം (Congenital Heart Diseases)
· Retinopathy of Prematurity (മാസം തികയാതെ പ്രസവിക്കുന്നത് കൊണ്ട് കണ്ണിലെ റെറ്റിനയ്ക്കുണ്ടാകുന്ന തകരാറുകള്‍)

ന്യൂനതകള്‍ (Deficiencies) 

· വിളര്‍ച്ചയും ഗുരുതരമായ അനീമിയയും
· വിറ്റാമിന്‍ A യുടെ കുറവ് (Bitot Spot)
· വിറ്റാമിന്‍ Dയുടെ കുറവ് (Rickets)
· ഗുരുതരമായ പോഷകാഹാരക്കുറവ്
· തൊണ്ടവീക്കം (Goiter)

ശൈശവ രോഗങ്ങള്‍ (Childhood Diseases)

· ത്വക്ക് രോഗങ്ങള്‍ (Scabies, Fungal Infection and Eczema)
· ചെവിക്കുള്ളിലെ അണുബാധ (Otitis Media)
· റുമാറ്റിക്ക് ഹൃദ്രോഗം (Rhumatic Heart Disease)
· പല്ലിലെ പോട് (Dental caries)
· ജന്നിരോഗങ്ങള്‍ (Convulsive Disorders)

വളര്‍ച്ചയിലെ കാലതാമസവുഠ വൈകല്യങ്ങളും (Developmental delays and Disabilities)

· കാഴ്ചക്കുറവ്
· കേള്‍വിക്കുറവ്
· Neuro-Motor impairment (ചലനവൈകല്യങ്ങള്‍)
· Motor delay 
· ബുദ്ധിപരമായ വികാസത്തിലുള്ള കാലതാമസം (Cognitive Delay)
· ഭാഷാപരമായ വികാസത്തിലുള്ള കാലതാമസം (Language Delay)
· ഓട്ടിസം (Autism)
· പഠനവൈകല്യം (Learning Disorder)
· എ.ഡി.എച്ച്.ഡി (Attention Deficit Hyperactivity Disorder)
· Congenital Hypothyroidism, Sickle Cell Anaemia, Beta Thalassemia (ബീറ്റാതലസീമിയ) (Optional)

ഹോസ്പിറ്റലില്‍ നിന്ന് റെഫര്‍ കുഞ്ഞുങ്ങള്‍ക്ക് ഡി.ഇ.ഐ.സി യില്‍ നിന്നും വേണ്ട ചികിത്സ നല്‍കി പരിചരിക്കുന്നു. ഈ കുഞ്ഞുങ്ങളെ തുടര്‍നിരീക്ഷണത്തിന് വിധേയമാക്കുന്നു. ആവശ്യമെങ്കില്‍ സ്‌പെഷ്യാലിറ്റി ഹെല്‍ത്ത് സെന്ററിലേയ്ക്ക് റെഫര്‍ ചെയ്യുന്നു.

 

ഡിസ്ട്രിക്ട് ഏർളി ഇന്റർവെൻഷൻ സെന്ററുകളുടെ വിശദാംശങ്ങൾ
ക്രമ നം

ജില്ല
സ്ഥാപനത്തിന്റെ പേര്
വിലാസം
ഫോൺ നമ്പർ
ഇ-മെയിൽ (ഔദ്യോഗികം)

1. തിരുവനന്തപുരം
ജനറൽ ആശുപത്രി
തിരുവനന്തപുരം
9745018855
deictvm@gmail.com 

2. കൊല്ലം
ഗവ. വിക്റ്റോറിയ ആശുപത്രി
കൊല്ലം
8589082525
deickollam@gmail.com 

3. പത്തനംതിട്ട
താലൂക്കാശുപത്രി, തിരുവല്ല
തിരുവല്ല, 689101
9946107321
deicpta@gmail.com 

4. ആലപ്പുഴ
ജനറൽ ആശുപത്രി
ഇരുമ്പുപാലം, ആലപ്പുഴ
9846413850
deicalpy@gmail.com 

5. കോട്ടയം
ജനറൽ ആശുപത്രി
കോട്ടയം 686001
9446239673
deicmktym@gmail.com 

6. ഇടുക്കി
ജില്ലാ ആശുപത്രി
ചെറുതോണി, ഇടുക്കി
9946102621
deicidukki@gmail.com 

7. എറണാകുളം
ജനറൽ ആശുപത്രി
കൊച്ചി, എറണാകുളം
9645728757
ekmdeic@gmail.com

8. തൃശൂർ
ജില്ലാ ആശുപത്രി
പഴയ ജില്ലാ ആശുപത്രി വളപ്പ്, സ്വരാജ് റൗൺഡ് ഈസ്റ്റ്, തൃശൂർ 680001
9946170998
deictsr@gmail.com 

9. പാലക്കാട്
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി
പാലക്കാട്
9946105581
deicmlpm@gmail.com 

10. മലപ്പുറം
താലൂക്കാശുപത്രി, തിരൂരങ്ങാടി
തിരൂരങ്ങാടി
8589009577
deicpkd@gmail.com 

11. കോഴിക്കോട്
ജനറൽ ആശുപത്രി
ബീച്ചിന് എതിർവശം, കോഴിക്കോട്
9995777007
deickkd@gmail.com 

12. വയനാട്
ജനറൽ ആശുപത്രി
ബിൽഡിങ് നമ്പർ: 204(2), കൈനാട്ടി, കല്പറ്റ വടക്ക് 673122
8574558984
deicwayanad2014@gmail.com 

13. കണ്ണൂർ
ജില്ലാ ആശുപത്രി
കണ്ണൂർ 670017
7560862025
deic.knr@gmail.com 

14. കാസർകോട്
ജില്ലാ ആശുപത്രി
ബല്ല പി.ഒ., ചെമ്മട്ടവയൽ, കാഞ്ഞങ്ങാട്
9946900792
deicksd@gmail.com

SPEGA NEWS
S