Spega news

2019-01-11 11:54:03

അത്യുഗ്ര സ്‌ഫോടന ശേഷിയുള്ള ബോംബ് വികസിപ്പിച്ച് ചൈന രംഗത്ത്

അത്യുഗ്ര സ്ഫോടന ശേഷിയുള്ള ബോംബ് വികസിപ്പിച്ചു ചൈന രംഗത്ത് എത്തിയിരിക്കുന്നു. അതായത്, ആണവ ഇതര ആയുധങ്ങളില്‍ ഏറ്റവും സംഹാര ശേഷിയുള്ളത് എന്നതാണ് ചൈന ഈ ബോംബിന് നല്‍കുന്ന വിശേഷണം. മാത്രമല്ല, ചൈനയിലെ പ്രതിരോധ സ്ഥാപനമായ നൊറിന്‍കോയാണ് ഈ ഏരിയല്‍ ബോംബ് പ്രദര്‍ശിപ്പിച്ചത്.ആറ് മീറ്ററോളം നീളമുണ്ട് ഈ ബോംബിന്.

മാത്രമല്ല, ഇത് അമേരിക്കയുടെ ബോംബിനെ അപേക്ഷിച്ച് ചെറുതും ഘനം കുറഞ്ഞതുമാണ്. എന്നാല്‍, എത്ര ടണ്ണാണ് ഭാരമെന്ന് വ്യക്തമല്ല. കൂടാതെ, ചൈനയുടെ ബോംബിന്റെ മറ്റൊരു സവിശേഷതയില്‍ എടുത്ത് പറയേണ്ടത്, അമേരിക്കയുടെ ബോംബിനെ അപേക്ഷിച്ച് ഈ ബോംബ് ബോംബര്‍ വിമാനങ്ങളില്‍ തന്നെ എത്തിക്കാനാകും എന്നതാണ്.
 

SPEGA NEWS
S