Spega news

2019-01-11 11:54:03

മികച്ച റീചാര്‍ജ് പദ്ധതിയുമായി ടെലിക്കോം സേവനദാതാക്കള്‍ രംഗത്ത്

ഉപഭോക്താക്കള്‍ക്കായി മികച്ച റീചാര്‍ജ് പദ്ധതിയുമായി ടെലിക്കോം സേവനദാതാക്കള്‍ രംഗത്ത്. ഇന്ത്യയിലെ സ്വകാര്യ ടെലികോം സേവനദാതാക്കളില്‍ പ്രമുഖരാണ് എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ എന്നീ കമ്പനികള്‍. ഇവര്‍ ഇനി കുറഞ്ഞ വിലയില്‍ കൂടുതല്‍ സേവനങ്ങള്‍ നല്‍കാന്‍ പരസ്പരം മത്സരിക്കുകയാണ് ഇപ്പോള്‍ ഈ മൂന്ന് കമ്ബനികളും. ഈ മത്സരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുമോ എന്ന് പരിശോധിക്കാം. 300 രൂപയില്‍ താഴെയുള്ള റീചാര്‍ജ് പദ്ധതിയില്‍ ഉപഭോക്താവിന് 1.5 ജിബി ഡാറ്റയിലധികം ദിവസേന ഉപയോഗിക്കാം.

പ്രീപെയഡ് ഉപഭോക്താക്കളെ അതിശയിപ്പിക്കുന്ന ഓഫറുകളാണ് ജിയോ നല്‍കുന്നത്. അതായത്, റിലയന്‍സ് ജിയോ 299 രൂപയുടെ പ്ലാനാണ് ഇത്. ഈ പുതിയ പ്ലാനിലൂടെ ഡാറ്റാ, എസ്എംഎസ് എന്നിവ കുറഞ്ഞ നിരക്കില്‍ നല്‍കുന്ന പദ്ധതികളാണ് റിലയന്‍സ് ജിയോ ഒരുക്കിയിരിക്കുന്നത്. 299 രൂപയുടെ റീചാര്‍ജിലൂടെ ഉപഭോക്താവിന് 3ജീബി ഡാറ്റാ 4ജി നെറ്റ്വര്‍ക്കില്‍ ലഭിക്കും. കൂടാതെ അണ്‍ലിമിറ്റഡ് വോയ്സ് കോള്‍, ദിവസേന 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ കാലാവധിയില്‍ ലഭിക്കും. ഇത്തരത്തില്‍ 84 ജിബി ഡാറ്റാ ഉപഭോക്താവിന് ലഭിക്കുന്നു. കൂടാതെ, ഉപഭോക്താവിന് ജിയോ ടിവി, ജിയോ മണി, എന്നിവയും ഉപയോഗിക്കാവുന്നതാണ്. ഇതിനെല്ലാം പുറമെ, 3ജിബിയിലധികം ദിവസേന ഉപയോഗിക്കുന്ന ഉപഭോക്താവിന്റെ ഡാറ്റാ സ്പീഡ് 64കെബിപിഎസായി പരിമിതപ്പെടുത്തുന്നു. പുതിയതായി ജിയോ ഉപയോഗിക്കുന്ന ഉപഭോക്താവിന് 99 രൂപ നല്‍കിയ ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കേണ്ടതാണ്. ഇതിനുപുറമെ എയര്‍ടെല്ലിന്റെ 249 രൂപയുടെ റീചാര്‍ജ് പദ്ധതിയിലൂടെ ഉപഭോക്താക്കള്‍ക്ക ഏറെ പ്രയോജനം ചെയ്യുന്നു. ഈ പ്ലാന്‍ ശരിക്കും വോഡാഫോണിന്റ 255 രൂപയുടെ പദ്ധതിയുമായി ചില സാമ്യങ്ങളുണ്ട്. അതായത്, 249 രൂപയുടെ പദ്ധതിപ്രകാരം ഉപഭോക്താവിന് 2ജിബി ഡാറ്റാ 28 ദിവസത്തെ കാലാവധിയില്‍ ഉപയോഗിക്കാനാകും. ഇപ്രകാരം 56 ജിബി ഡാറ്റാ 4ജി/3ജി/2ജി നെറ്റ്വര്‍ക്കില്‍ ലഭിക്കും. കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍ / എസ്‌റ്റിഡി / റോമിങ് കോള്‍ എന്നിവയും ലഭിക്കും. ഇത് കൂടാതെ ദിവേസന 100 എസ്എംഎസും, എയര്‍ടെല്‍ ടിവി, വിങ്ക് മ്യൂസിക് എന്നിവയും ഉപയോഗിക്കാവുന്നതാണ്.

ഇതിനെല്ലാം പുറമെ, വോഡാഫോണിന്റെ ബോണസ് കാര്‍ഡ് റീചാര്‍ജിന്റെ കീഴില്‍ വരുന്ന പദ്ധതിയാണ് 255 രൂപയുടെ റീചാര്‍ജ്. ഈ പദ്ധതിയിലൂടെ ഉപഭോക്താവിന് ദിവസേന 2ജിബി ഡാറ്റാ 4ജി/2ജി/2ജി നെറ്റ്വര്‍ക്കില്‍ 28 ദിവസത്തെ കാലാവധിയില്‍ ലഭിക്കും. ഇത് കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി, റോമിങ് കോള്‍ എന്നിവയും, ദിനംപ്രതി 100 എസ്എംഎസും ലഭിക്കും. വോഡാഫോണിന്റെ ലൈവ് ടിവി, സിനിമകള്‍ എന്നിവയും കാണാനാകും. മാത്രമല്ല, അണ്‍ലിമിറ്റഡ് കോള്‍ എന്നാണ് പറയുന്നതെങ്കിലും വോഡാഫോണ്‍ ചില പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ, ഉപഭോക്താവിന് ദിവസേന 250 മിനിറ്റും, ആഴച്ചയില്‍ 1,000 മിനിറ്റുമാണ് വോയ്സ് കോള്‍ ചെയ്യാനാകുന്നതാണ്.
 

SPEGA NEWS
S