Spega news

2019-01-11 11:54:03

ഷവോമിയുടെ സ്മാര്‍ട്ട് ടിവികളുടെ വില കുത്തനെ കുറച്ചു

ദില്ലി: സ്മാര്‍ട്ട് ടിവികളുടെ ജിഎസ്ടി നിരക്ക് കുറച്ചതിന് പിന്നാലെ ഷവോമി തങ്ങളുടെ സ്മാര്‍ട്ട് ടിവി വില വെട്ടിക്കുറച്ചു. അതായത്, നിലവില്‍ ഷവോമിയുടെ രണ്ടു മോഡല്‍ എംഐ ടിവികള്‍ക്കാണ് വില കുറച്ചിരിക്കുന്നത്. കൂടാതെ, എംഐ എല്‍ഇഡി സ്മാര്‍ട് ടിവി 4എ 32, എംഐ എല്‍ഇഡി ടിവി 4സി പ്രോ 32 എന്നീ മോഡലുകള്‍ക്ക് 2000 രൂപ വരെയാണ് കുറച്ചിരിക്കുന്നത്. എംഐ ടിവി 4എ 32 ന്റെ വില 12,499 രൂപയും എംഐ ടിവി 4സി പ്രോ 32 ന്റെ വില 13,999 രൂപയുമാണ്. മാത്രമല്ല, സ്മാര്‍ട് ടിവികള്‍ക്കുള്ള ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍ നിന്ന് 18 ശതമാനം കുറച്ചതോടെയാണ് ഷവോമിയും വില കുറച്ചത്. 

മാത്രമല്ല, നിലവില്‍ സ്മാര്‍ട് ടെലിവിഷനുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിച്ച് കുറഞ്ഞ വിലയ്ക്ക് വില്‍ക്കാനാണ് ഷവോമിയുടെ നീക്കം. കുറഞ്ഞ കാലത്തിനിടെ രാജ്യത്ത് വന്‍ ജനപ്രീതി നേടിയ ടിവി ബ്രാന്‍ഡാണ് ഷവോമി. ഇവ ഇന്ത്യയില്‍ നിര്‍മിക്കുന്നതോടെ ഇറക്കുമതി തീരുവ ഒഴിവാകുന്നതാണ്. ഇതിനുപുറമെ ഇതിലൂടെ വിലകുറച്ച് സ്മാര്‍ട് ടിവികള്‍ വില്‍ക്കാനാകുന്നതുമാണ്. ഇതിലൂടെ മറ്റു ടെലിവിഷന്‍ വിതരണ കമ്പനികള്‍ക്ക് ഷവോമി ടിവികള്‍ വന്‍ വെല്ലുവിളിയാകുകയും ചെയ്യുന്നു. നിലവില്‍ ചൈനയില്‍ നിന്ന് ടെലിവിഷന്‍ ഇറക്കുമതി ചെയ്യുന്നതിന് 20 ശതമാനം ഇറക്കുമതി തീരുവ നല്‍കണം. ഇതോടൊപ്പം രണ്ടര ശതമാനം അധിക നികുതിയും നല്‍കേണ്ടതുണ്ട്.

SPEGA NEWS
S