Spega news

2019-01-11 11:54:04

അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിക്ക് സുവര്‍ണ്ണകാലം

മുംബൈ: അടുത്ത വര്‍ഷം ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിക്ക് സുവര്‍ണ്ണകാലം.2019ലെ സാമ്പത്തിക വര്‍ഷത്തിലാണ് ഇരുചക്ര വാഹന വിപണിക്ക് സുവര്‍ണ്ണകാലം ഒരുങ്ങിയിരിക്കുന്നത്. അതായത്, ഇരുചക്ര വാഹന വില്‍പ്പനയില്‍ എട്ട് മുതല്‍ 10 ശതമാനം വരെ വളര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ വ്യക്തമാക്കുന്നത്.എന്നാല്‍, ഇത്, ഇന്ത്യന്‍ ഇരുചക്ര വാഹന വിപണി സുസ്ഥിരമായിരിക്കുമെന്നത് മേഖലയ്ക്ക് ആശ്വാസം നല്‍കുന്നെങ്കിലും, ആവശ്യക്കാരെ പ്രതിസന്ധിയിലാക്കി ഏറ്റെടുക്കല്‍ നടപടിക്രമങ്ങളുടെ ചെലവ് വര്‍ദ്ധിക്കുന്നത് വ്യവസായത്തില്‍ ആശങ്കയുളവാക്കുന്നു.

കൂടാതെ, ആളോഹരി വരുമാനത്തിലുണ്ടായ വര്‍ദ്ധന,സാധാരണഗതിയില്‍ ലഭിച്ച മഴ, കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ താങ്ങ് വില പ്രഖ്യാപിച്ചത് തുടങ്ങിയ കാര്യങ്ങള്‍ വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ വാഹന വിപണിക്ക് ഗുണകരമാകുമെന്നും, 2019 ഏപ്രില്‍-ഒക്ടോബര്‍ മാസങ്ങളില്‍ 11.1 ശതമാനം പ്രതിവര്‍ഷവളര്‍ച്ച ഈ മേഖലയില്‍ ഉണ്ടാകുമെന്നും റേറ്റിംഗ് ഏജന്‍സി പറഞ്ഞു.
 

SPEGA NEWS
S