Spega news

2019-01-11 11:54:04

ലാംബ്രെട്ട സ്‌കൂട്ടറുകള്‍ വീണ്ടും വിപണിയിലേയ്ക്ക് തിരിച്ചെത്തുന്നു

ഒരുകാലത്തു ഇന്ത്യന്‍ നിരത്തുകളില്‍ താരമായിരുന്ന ലാംബ്രെട്ട സ്‌കൂട്ടറുകള്‍ ലാംബ്രെട്ട സ്‌കൂട്ടറുകള്‍ വീണ്ടും വിപണിയിലേയ്ക്ക് തിരിച്ചെത്തുന്നു.ഗംഭീര തിരിച്ച് വരവിനാണ് ലാംബ്രെട്ട സ്‌കൂട്ടറുകള്‍ ഒരുങ്ങിയിരിക്കുന്നത്.ലോഹിയ ഓട്ടോ, ബേഡ് ഗ്രൂപ്പ് കമ്പനികളുമായി ചേര്‍ന്ന് ഇന്നസെന്റിയായിരിക്കും ലാംബ്രെട്ടയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യയിലെത്തിക്കുക. ഇതിനായി മുംബൈയില്‍ പ്ലാന്റ് സജീകരിക്കും. 1950 മുതല്‍ 1990 വരെയുള്ള കാലഘട്ടത്തില്‍ ഓട്ടോമൊബൈല്‍ പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യയുടെ ലൈസന്‍സില്‍ രാജ്യത്ത് ലംബ്രെട്ട സ്‌കൂട്ടറുകള്‍ അസംബ്ലിള്‍ ചെയ്തിരുന്നു. പിന്നീട് സാമ്ബത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ ഇന്ത്യ വിട്ട ലാംബ്രെട്ടയാണ് തകര്‍പ്പന്‍ വരവിനായി തയാറെടുക്കുന്നത്.

അതായത്, പെട്രോള്‍ എന്‍ജിന് പകരം ഇലക്ട്രിക് സ്‌കൂട്ടറായി 2020-ഓടെ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. മോഡലുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തു വിട്ടില്ലെങ്കിലും പൂര്‍ണമായും ഇലക്ട്രിക് കരുത്തില്‍ ഐതിഹാസിക ക്ലാസിക് സ്‌കൂട്ടറുകളുടെ മാതൃകയിലായിരിക്കും നിര്‍മാണമെന്നു പ്രതീക്ഷിക്കാവുന്നതാണ്. നിലവിലുള്ള സൂപ്പര്‍ ലാംബ്രെട്ട മോഡലുകളെക്കാള്‍ വലിപ്പമുള്ള മോഡലായിരിക്കും പുറത്തിറക്കുക.
 

SPEGA NEWS
S