Spega news

2019-01-11 11:54:04

എളുപ്പ വഴിയും കൃത്യമായ ഓട്ടോചാര്‍ജും മനസ്സിലാക്കാനുള്ള സംവിധാനവുമായി ഗൂഗിള്‍ മാപ്പ്

ന്യൂഡല്‍ഹി: പരിചയമില്ലാത്ത സ്ഥലങ്ങളിലേക്ക് ഓട്ടോ ഡ്രൈവര്‍മാര്‍ കൂടുതല്‍ ചാര്‍ജ് ഈടാക്കുന്നുവെന്ന സാധാരണക്കാരുടെ പരാതിക്ക് പുതിയ പരിഹാരവുമായി ഗൂഗിള്‍ മാപ്പ്. ഗൂഗിള്‍ മാപ്പിന്റെ പുതിയ അപ്‌ഡേഷന്‍ പ്രകാരം പോകുന്ന വഴിയും കൃത്യമായ ഓട്ടോ ചാര്‍ജും യാത്രക്കാര്‍ക്കു മനസ്സിലാകും.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഡല്‍ഹിയിലാണ് ഈ സേവനം ലഭ്യമാവുക. ഡെല്‍ഹി പോലീസ് നല്‍കിയ ഔദ്യോഗിക ഓട്ടോ ചാര്‍ജായിരിക്കും ഗൂഗിള്‍ മാപ്പില്‍ കാണിക്കുക. 

SPEGA NEWS
S