Spega news

2019-03-04 00:00:10

ലക്കി ബാംബു നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം

ലക്കി ബാംബു ചെടി വീടുകളിലും സ്ഥാപനങ്ങളിലും നടുന്നത് നല്ലത്. ഇത് നട്ടു വച്ചാല്‍ ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. ഇത് ചൈനീസ് ബാംബൂ എന്നാണ് ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷൂയി പറയുന്നത്. കേരളത്തില്‍ ഫെങ്ഷൂയിക്കുള്ള പ്രാധാന്യം വര്‍ധിച്ചു വരികയാണ്. 

മാത്രമല്ല, വീടിന്റെ അകത്തളങ്ങള്‍ക്ക് യോജിച്ച രീതിയിലുള്ള ഒരു ചെടിയാണിത്. സൂര്യപ്രകാശം മിതമായി ലഭിക്കുന്ന സ്ഥലത്ത് വേണം ചൈനീസ് ബാംബു നടുവാന്‍. കൂടാതെ, ഈ സസ്യത്തിന് ആവശ്യത്തിന് വെള്ളം ലഭിക്കുന്നുണ്ട് എന്നത് ഉറപ്പ് വരുത്തുകയും വേണം. മാത്രമല്ല, ജലം, മരം തുടങ്ങിയ മനുഷ്യന്റെ നിലനില്‍പ്പിനു ആധാരമായ രണ്ടു ശക്തികളുടെ പ്രതീകമാണ് ചൈനീസ് ബാംബു എന്ന്പറയുന്നു. അതിനാല്‍ ഇത് സംരക്ഷിക്കപ്പെടുമ്പോള്‍ ജലം, മരം തുടങ്ങിയ പ്രകൃതി ശക്തികള്‍ പ്രീതിപ്പെടുന്നു എന്നാണ് വിശ്വാസം. 

നടുമ്പോള്‍ ചില്ലുപാത്രം തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഈ സസ്യത്തിന്റെ സ്ഥാനം സാധാരണയായി സ്വീകരണമുറികളിലാണ്. മറ്റൊന്നു കൂടി ശ്രദ്ധിക്കേണ്ടതുണ്ട് ഒട്ടും വെളിച്ചം ലഭിക്കാത്ത സ്ഥലത്ത് ഇത് നടുന്നത് അശുഭമാണ്. മാത്രമല്ല, ബാംബു നടുന്ന പാത്രത്തില്‍ അലങ്കാര കല്ലുകള്‍, ജെല്ലുകള്‍, മാര്‍ബിളുകള്‍ എന്നിവ ഇടുന്നത് ആകര്‍ഷണീയത വര്‍ധിപ്പിക്കുകയും ചെയ്യും.

SPEGA NEWS
S