Spega news

2019-03-11 00:00:21

ബജാജിന്റെ പള്‍സര്‍ ന്യൂ മോഡല്‍ വിപണിയില്‍

ബജാജിന്റെ പള്‍സര്‍ ന്യൂ മോഡല്‍ വിപണിയില്‍ എത്തിയിരിക്കുന്നു. അതായത്, വാഹനപ്രേമികളെ ആകര്‍ഷിക്കുന്ന തരത്തില്‍ ഏറ്റവും പുതിയ പള്‍സര്‍ 180F നിയോണ്‍ ആണ് വിപണിയില്‍ എത്തിയിരിക്കുന്നത്. പള്‍സറിന്റെ 220 F മോഡലിന് സമാനം തന്നെയാണ് ഈ മോഡലും. മാത്രമല്ല, ധാരാളമായുള്ള സീറ്റ് കുഷ്യനിംഗാണ് പുതിയ പള്‍സര്‍ 180F ന്റെ പ്രത്യേകത. കൂടാതെ, ഫെയറിംഗിലും ഇന്ധനടാങ്കിലും പാനലുകളിലും പതിപ്പിച്ച ഓറഞ്ച് സ്റ്റിക്കര്‍ 180F നെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. മാത്രമല്ല, 17 ഇഞ്ചാണ് അഞ്ചു സ്‌പോക്ക് അലോയ് വീലുകളുടെ വലുപ്പം. 220F ലെ ഇരട്ട പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ 180F ലും ഉണ്ട്. 87,450 രൂപയാണ് ബജാജ് പള്‍സര്‍ 180F നിയോണ്‍ എഡിഷന്റെ വില വരുന്നത്.

ഇതിനുപുറമെ, പുതിയ 180F നിയോണില്‍ പള്‍സര്‍ 180 യിലെ എഞ്ചിന്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല, 178.6 സിസി dtsi എഞ്ചിന്‍ 8,500 rpm 17 bhm കരുത്തു പകരുന്നതാണ്. അതോടൊപ്പം, എഞ്ചിനില്‍ എയര്‍ കൂളിംഗ് സംവിധാനം മാത്രമേ ഉള്ളൂ. കൂടാതെ, മുന്നില്‍ 260 mm ഡിസ്‌ക്കും പിന്നില്‍ 230 mm ഡിസ്‌ക്കുമാണ് ബൈക്കിന്റെ വേഗത നിയന്ത്രിക്കുന്നത്. പള്‍സര്‍ 220F ലും ഇതേ ഡിസ്‌ക്ക് ബ്രേക്കുകളാണുള്ളത്.180F നിയോണിന്റെ മുന്‍ പിന്‍ ടയറുകള്‍ യഥാക്രമം 90/90 സെക്ഷന്‍, 190/80 സെക്ഷന്‍ ആണ്. മാത്രമല്ല, ഫെയറിംഗിനോട് ചേര്‍ന്ന് ഹെഡ്‌ലാമ്പിന് താഴെയാണ് പള്‍സര്‍ 180F നിയോണിന്റെ ഇന്‍ഡിക്കേറ്ററുകള്‍ ഉള്ളത്.

SPEGA NEWS
S