Spega news

2019-03-12 00:00:15

വമ്പന്‍ ഓഫറുകളുമായി ഹ്യുണ്ടായ് രംഗത്ത്

വമ്പന്‍ ഓഫറുകളുമായി ഹ്യുണ്ടായ് രംഗത്ത്. അതായത്, 2018 മോഡല്‍ വാഹനങ്ങള്‍ വിറ്റഴിക്കുക പുതിയ വാഹനങ്ങളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് കൊണ്ടാണ് ഈ തകര്‍പ്പന്‍ ഓഫറുകള്‍ ഹ്യുണ്ടായ് പ്രഖ്യാപിച്ചത്. മാത്രമല്ല, ഈ മാസമാണ് ഓഫറുകളുടെ കടന്നുവരവ്.

അതായത്, വിവിധ മോഡലുകള്‍ക്കാണ് ഹ്യുണ്ടായ് ഓഫര്‍ നല്‍കിയിരിക്കുന്നത്. കൂടാതെ, ഹ്യൂണ്ടായി ഗ്രാന്‍ഡ് ഐ 10, ഇലന്‍ട്ര, ടക്സണ്‍ എന്നീ മോഡലുകള്‍ക്ക് 80,000 രൂപ വരെ ഡിസ്‌കൗണ്ടുകള്‍ ലഭിക്കുമ്പോള്‍ ഹ്യൂണ്ടായ് വെര്‍ണയ്ക്ക് 45,000 രൂപയും, ഹ്യൂണ്ടായ് ഐ 20, ഐ 20 ആക്റ്റീവ് എന്നീ മോഡലുകള്‍ക്ക് 25,000 രൂപയും ആണ് വില വരുന്നത്. ഇതിനുപുറമെ, സാന്‍ട്രേയ്ക്ക് 20,000 രൂപയുമാണ് ഡിസ്‌കൗണ്ടായി ലഭിക്കുക.

SPEGA NEWS
S