Spega news

2019-03-15 00:00:05

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനെ പേടിയെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:ജെയ്ഷെ സ്ഥാപകന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യു.എന്‍ രക്ഷാസമിതി പ്രമേയം തടഞ്ഞ ചൈനയുടെ നടപടിയില്‍ മൗനം പാലിക്കുന്ന പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനെ പേടിയെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനെ പേടിയെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്ററില്‍ കുറിച്ചു. ചൈന ഇന്ത്യക്കെതിരെ നിലപാടെടുക്കുമ്പോള്‍ മോദി ഒരക്ഷരം മിണ്ടുന്നില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ദുര്‍ബലനായ മോദിക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനെ പേടിയാണ്. ചൈന ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുമ്പോള്‍ മോദിയുടെ വായില്‍ നിന്ന് ഒരക്ഷരം പോലും വരുന്നില്ല. ഗുജറാത്തില്‍ ഷീക്കൊപ്പം ആടും, ഡല്‍ഹിയില്‍ കെട്ടിപ്പിടിക്കും, ചൈനയില്‍ ഷീക്ക് മുന്നില്‍ വണങ്ങും. ഇതാണ് ചൈനയോടുള്ള നോമോയുടെ നയനിലപാട്.' രാഹുല്‍ പരിഹസിച്ചു.

SPEGA NEWS
S