Spega news

2019-03-15 00:00:11

രാജ് ടിവിയുടെ പേരില്‍ കേരളത്തില്‍ വ്യാജന്‍മാര്‍

തിരുവനന്തപുരം: കേരളത്തില്‍ രാജ് ടിവിയുടെ പേരില്‍ വ്യാജന്‍മരുടെ വിളയാട്ടം. കഴിഞ്ഞ കുറേനാളുകളായി കേരളത്തില്‍ രാജ് ടിവി തുടങ്ങുന്നുയെന്ന് പ്രചരിപ്പിച്ച് നിരവധിപേരുടെ കൈയ്യില്‍ നിന്നും പിരിവ് നടത്തുന്നതായി റിപ്പോര്‍ട്ട്.

  തലസ്ഥാന നഗരിലാണ് ഈ വ്യാജന്‍മാരുടെ പ്രധാന താവളം. രാജ്ടിവിയുടെ സ്റ്റിക്കറുകള്‍ ഒട്ടിച്ചും പ്രസ്‌കാര്‍ഡുകള്‍ ഉപയോഗിച്ചും നിരവധിപേര്‍ ചുറ്റിക്കറങ്ങുന്നുണ്ട്. ഇവര്‍ ഈ ചാനലിന്റെ പേരില്‍ നിരവധി ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതായും റിപ്പോര്‍ട്ട് ഉണ്ട്.

  കേരളത്തിന്റെ പല സ്ഥലങ്ങളിലും ഈ ചനനലിന്റെ പേരില്‍ ബ്യൂറോ പ്രവര്‍ത്തിക്കുന്നതായി രാജ് ടവിയുടെ ചെന്നൈയിലെ ഓഫീസില്‍ പരാതി ലഭിച്ചിട്ടുണ്ട്.

  എന്നാല്‍ ഈ വ്യാജന്‍മാരുടെ ഇത്തരത്തിലുള്ള മുതലെടുപ്പിനെതിരെ നിയമനടപടിയുമായി മുന്നോട്ട്‌ പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് രാജ് ടിവിയുടെ മാനേജിങ് ഡയറക്ടര്‍ . നിലവില്‍ രാജ്ടിവി കേരളത്തില്‍ തുടങ്ങുന്നതിനായി ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

SPEGA NEWS
S