Spega news

2019-01-11 11:53:56

വികെ പ്രകാശിന്റെ സംവിധാനം ചെയ്യുന്ന നിത്യാ മേനോന്‍ പ്രധാന വേഷത്തിലെത്തുന്ന പ്രാണ 18ന് എത്തും

നിത്യാ മേനോന്റെ പുതു ചിത്രം പ്രാണ 18ന് തീയറ്ററുകളിലെത്തും. വികെ പ്രകാശിന്റെ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ്  പ്രാണ. ഇതില്‍ നിത്യാ മേനോന്‍ പ്രധാന വേഷമാണ് കൈകാര്യം ചെയ്യുന്നത്. മാത്രമല്ല, ഹൊറര്‍ സ്വഭാവത്തിലാണ് ചിത്രം ഒരുങ്ങിയിട്ടുള്ളതെന്നാണ് സൂചന. 

കൂടാതെ, രാജേഷ് ജയരാമന്‍ കഥ, തിരക്കഥ, സംഭാഷണം രചിച്ച ചിത്രത്തിന്റെ നിര്‍മ്മാണം സുരഷ് രാജ് വഹിക്കുന്നു. മാത്രമല്ല, ഇതില്‍ റസൂല്‍ പൂക്കൂട്ടിയാണ് ശബ്ദ വിന്യാസം നിര്‍വഹിക്കുന്നത്. ലോക പ്രശസ്ത ജാസ് വിദഗ്ധന്‍ ലൂയി ബാങ്ക്സ് സംഗീതം നല്‍കുന്നു. പി സി ശ്രീറാം ആണ് ക്യാമറ ചലിപ്പിക്കുന്നത്.മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളില്‍ പ്രാണ റിലീസ് ചെയ്യുന്നുണ്ട്.
 

SPEGA NEWS
S