Spega news

2019-01-11 11:53:56

ജോസഫിലെ നായിക മനസ് തുറന്ന്; തടി കുറച്ച് ഞാന്‍ അച്ചടക്കം പഠിച്ചു

ജോസഫ് എന്ന ഹിറ്റ് സിനിമയിലെ നായിക മാധുരി മനസ് തുറന്നക്കുന്നു. കഴിഞ്ഞ വര്‍ഷം ഒമ്പത് കിലോ ഭാരം കുറച്ച് താന്‍ അച്ചടക്കവും സമര്‍പ്പണവും എന്താണെന്ന് മനസ്സിലാക്കിയെന്നാണ് താരം സമൂഹമാധ്യമത്തില്‍ പറഞ്ഞിരിക്കുന്നത്.

2018 തന്നെ സംബന്ധിച്ച് വലിയ മാറ്റങ്ങളുണ്ടായ വര്‍ഷമാണ്. ഈ വര്‍ഷത്തിന്റെ തുടക്കവും ഒടുക്കവും നെഞ്ചിടിപ്പോടെയായിരുന്നെങ്കിലും മികച്ച വര്‍ഷമായിരുന്നു ഇത്. മഴയില്ലാതെ മഴക്കാര്‍ ഉണ്ടാവില്ലെന്ന് തനിക്ക് മനസ്സിലാക്കാനായെന്നും തന്നെ ഒരുപാട് ശക്തയും പക്വതയുമുള്ള പെണ്‍കുട്ടിയാക്കുന്നതില്‍ ഈ വര്‍ഷം നിര്‍ണായ പങ്കു വഹിച്ചെന്നും താരം പറയുന്നു. തനിക്കൊപ്പം പിന്തുണയോടെ നിന്ന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും താരം നന്ദി പറഞ്ഞു.

SPEGA NEWS
S