Spega news

2019-01-11 11:53:56

സ്വിംസ്യൂട്ടില്‍ തെന്നിന്ത്യന്‍ താരം സ്വാതി റെഡ്ഡിയുടെ അഭിമുഖം;അമ്പരന്ന് തെലുങ്ക് സിനിമാലോകം

തെന്നിന്ത്യന്‍ താരമാണ് സ്വാതി റെഡ്ഡി. താരത്തിന്റെ പുതിയ അഭിമുഖം കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. സ്വിം സ്വ്യൂട്ടിലാണ് താരം അഭിമുഖത്തില്‍ എത്തുന്നത്. സിനിമയില്‍ കാണുന്ന അതേ സ്വാതിയെ തന്നെയായിരുന്നു വീട്ടിലെത്തിയപ്പോഴും കണ്ടത്. താരത്തിന്റെ ഫിറ്റ്‌നസ്സിന്റെ ഒരു രഹസ്യം നീന്തലാണത്രേ. അത് തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു.
 
വിവാഹശേഷം തെന്നിന്ത്യന്‍ നടി സ്വാതി റെഡ്ഡി ഭര്‍ത്താവിനൊപ്പം ഇന്തൊനേഷ്യയിലാണ് താമസം. ഇന്തൊനേഷ്യന്‍ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയ്ക്ക് സ്വാതി നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചായായിരിക്കുന്നത്. കുറേയധികം നാളുകളായി സ്വാതിയുടെ അഭിമുഖം ആവശ്യപ്പെട്ടിരുന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് സ്വാതി വിദേശത്തെ തന്റെ വീടിന്റെ ലൈവ് ലൊക്കേഷന്‍ വാട്‌സാപ്പ് വഴി അയച്ചു കൊടുത്തു. എന്നാല്‍ സ്വാതിയെ അമ്പരപ്പിച്ചു കൊണ്ട് കുറച്ചു നേരത്തിനുള്ളില്‍ മാധ്യമപ്രവര്‍ത്തക ക്യാമറാമാനെയും കൂട്ടി സ്വാതിയുടെ വീട്ടിലെത്തി. പിന്നീട് താരത്തിന്റെ റിയല്‍ ലൈഫ് ക്യാമറയില്‍ പകര്‍ത്തുകയും കൂടെ ചോദ്യങ്ങള്‍ ചോദിക്കുകയുമായിരുന്നു.

SPEGA NEWS
S