Spega news

2019-01-11 11:53:58

ഇറാഖ്-കുവൈത്തി അതിര്‍ത്തിയിലെ അബ്ദലി ചെക്‌പോസ്റ്റില്‍ മയക്കുമരുന്ന് വേട്ട

കുവൈത്ത് : ഇറാഖ്-കുവൈത്തി അതിര്‍ത്തിയില്‍ ഒരു ലക്ഷം ലഹരിമരുന്ന് ഗുളികകള്‍ പിടികൂടി. അതിര്‍ത്തിയിലെ അബ്ദലി ചെക്‌പോസ്റ്റില്‍ വന്‍ മയക്കുമരുന്ന് വേട്ടയാണ് നടന്നിരിക്കുന്നത്. ഇറാഖില്‍ നിന്ന് തിരിച്ചുവരുകയായിരുന്ന ജി.സി.സി പൗരന്റെ വാഹനത്തില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയിരിക്കുന്നത്.

ഒരുലക്ഷം മയക്കുമരുന്ന് ഗുളികകളും ലഹരിമരുന്നിന്റെ രണ്ട് പൊതികളും കണ്ടെടുത്തിരുന്നു. മാത്രമല്ല, തുടര്‍നടപടികള്‍ക്കായി ഇയാളെ പ്രത്യേക വിഭാഗത്തിന് കൈമാറിയിരിക്കുന്നു.

SPEGA NEWS
S