Spega news

2019-01-25 12:00:07

ഡീസല്‍ വില വീണ്ടും വര്‍ധിച്ചു

തിരുവനന്തപുരം: ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. അതായത്, രണ്ട് ദിവസത്തിനുശേഷം ഡീസലിനുമാത്രമാണ് നിലവില്‍ വില വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. 11 പൈസയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. അതേസമയം മൂന്നാം ദിവസവും പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകയാണ്.

എന്നാല്‍ കൊച്ചിയില്‍ ഇന്ന് പെട്രോളിന് 73.22 രൂപയും ഡീസലിന് 69.60 രൂപയുമാണ് കണക്കാക്കിയിരിക്കുന്നത്. മാത്രമല്ല, തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 74.52 രൂപയും ഡീസലിന് 70.94 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
 

SPEGA NEWS
S